യുവാവ് മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

ബാലരാമപുരം: ബാറിൽ വെച്ചുണ്ടായ കൈയേറ്റത്തെതുടർന്ന് ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ച സംഭവത്തിൽ ബാർ മാനേജരും ജീവനക്കാരും ഉൾപ്പെടെ മൂന്നുപേരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരത്തെ ബാറിന്‍റെ മാനേജരായിരുന്ന കുമാരപുരം മോസ്ക് ലെയ്നിൽ അനിൽകുമാർ (41), അമരവിള ചെങ്കൽ സന്തോഷ് കുമാർ (50), ഊരൂട്ടമ്പലം കാരണംകോട് സുകുമാരൻ (60) എന്നിവരാണ് അറസ്റ്റിലായത്.

മാർച്ച് 22ന് രാത്രിയാണ് സംഭവം. മദ്യപിച്ച് ബാറിൽ ബഹളമുണ്ടാക്കിയതിന് മർദനമേറ്റ് ചികിത്സയിലിരുന്ന ബാലരാമപുരം തേമ്പാമുട്ടം കോത്തച്ചൻവിളാകത്ത് തോട്ടിൻകരക്ക് സമീപം ബൈജു (45) രണ്ടുദിവസത്തിന് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്.

ഹൃദ്രോഗിയായിരുന്ന ബൈജുവിനേറ്റ മർദനം മരണം വേഗത്തിലാക്കാൻ ഇടയാക്കിയതെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബാലരാമപുരം സി.ഐ ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Three people have been arrested in connection with the death of the youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.