സി.എൻ.ജി പമ്പിലെ മൂന്ന് ജീവനക്കാർ കുത്തേറ്റു മരിച്ച നിലയിൽ

ഗുഡ്ഗാവ്: ഡൽഹിക്കടുത്ത ഗുരുഗ്രാമിലെ സി.എൻ.ജി പമ്പിൽ മൂന്നു ജീവനക്കാർ കുത്തേറ്റു മരിച്ച നിലയിൽ. സെക്ടർ 31ൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശ് സ്വദേശികളായ ഭൂപേന്ദ്ര, പുഷ്പേന്ദ്ര, നരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

കവർച്ചശ്രമമാണെന്ന് സംശയിക്കുന്നതായും മറ്റ് കാരണങ്ങളും പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാൽ പമ്പിലുണ്ടായിരുന്ന 10 ലക്ഷം രൂപയും കൊല്ലപ്പെട്ടവരുടെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടിട്ടില്ല.

സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അക്രമികളെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയെന്നും അധികൃതർ പറഞ്ഞു. പമ്പിലെ മാനേജറുടെ മുറിയിലാണ് രണ്ടുപേരുടെ മൃതദേഹങ്ങളുണ്ടായിരുന്നത്. ഒരാളുടേത് പുറത്തുമായിരുന്നു. പമ്പ് മാനേജരും ഓപറേറ്ററും പമ്പ് അറ്റൻഡന്റുമാണ് മരിച്ചത്. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Three CNG gas station staff stabbed to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.