കഴക്കൂട്ടം: ആറുകിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കാട്ടാക്കട കുളത്തുമ്മൽ തലക്കോണം കോളനി കൈരളി നഗർ 4ൽ മിട്ടു എന്ന ഹുസൈൻ (25), വർക്കല ഒറ്റൂർ മൂങ്ങോട്ട് പാണൻവിളവീട്ടിൽ നിന്ന് ചാന്നാങ്കര ഇട്ടിച്ചൻ തോപ്പിൽ താമസിക്കുന്ന റോബിൻസൺ (40), കഠിനംകുളം അണക്കപിള്ള പാലത്തിനുസമീപം ആറ്റരികത്ത് വീട്ടിൽ മുഹമ്മദ് ഹാരിസ് (23) എന്നിവരെയാണ് കഴക്കൂട്ടം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
അണ്ടൂർക്കോണത്ത് വാഹനപരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയാണ് ബൈക്കിൽ എത്തിയ ഹുസൈനെ പിടികൂടിയത്. ഇയാളുടെ ബാഗിൽ നിന്നും ഒരു കിലോ 300 ഗ്രാം കഞ്ചാവ് പിടികൂടി. ഹുസൈെന ചോദ്യം ചെയ്തപ്പോഴാണ് മറ്റ് കച്ചവടക്കാരെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ചാന്നാങ്കരയിലെ വീട്ടിൽനിന്ന് ചില്ലറവിൽപനക്ക് കഞ്ചാവ് പൊതികളാക്കിക്കൊണ്ടിരുന്ന റോബിൻസണെയും മുഹമ്മദ് ഹാരിസിനെയും പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.