അശ്വിൻ പ്രസാദ്
Posted On
date_range Updated On
date_range ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
കൊട്ടാരക്കര: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. എറണാകുളം നെടുമ്പാശ്ശേരി കപ്രശ്ശേരി മഠത്തിൽമൂല പ്രഭാ മന്ദിരത്തിൽ അശ്വിൻ പ്രസാദ് (25) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകിയാണ് കുട്ടിയുടെ ഫോട്ടോകൾ കൈവശപ്പെടുത്തിയത്.
എഴുകോൺ ഐ.എസ്.ഒ ശിവപ്രകാശ്, സബ് ഇൻസ്പെക്ടർ അനീസ്, എസ്.സി.പി.ഒ പ്രദീപ് കുമാർ സി.പി.ഒ വിനീത് കുമാർ, ഷാനീർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.