സുനീഷ്,ജയദീപ്
അഞ്ചൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനേയും സുഹൃത്തിനേയും വെട്ടി പരിക്കേൽപ്പിച്ച രണ്ട് യുവാക്കളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കോക്കാട് കൊല്ലോണത്ത് പടിഞ്ഞാറ്റിൻകര വീട്ടിൽ സുനീഷ് (25), വാഴവിള പടിഞ്ഞാറ്റതിൽ വീട്ടിൽ ജയദീപ് ( ജിത്തു -25) എന്നിവരാണ് അറസ്റ്റിലായത്. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ സുനീഷ് പലപ്പോഴും ശല്യപ്പെടുത്താറുണ്ടെന്ന് പരാതിയുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലോടെ സ്കൂൾ കഴിഞ്ഞെത്തിയ പെൺകുട്ടിയെ പിന്തുടർന്ന സുനീഷ് ശല്യപ്പെടുത്തിയത് ബന്ധു ചോദ്യം ചെയ്യുകയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു.
സുനീഷ് രാത്രി എട്ടോടെ പെൺകുട്ടിയുടെ ബന്ധുവിനെ ഫോണിൽ വിളിച്ച് കോക്കാട് കരിയറ ഭാഗത്തേക്ക് എത്താൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പെൺകുട്ടിയുടെ ബന്ധു സുഹൃത്തിനേയും കൂട്ടി കരിയറയിൽ എത്തിയപ്പോൾ സുനീഷും സുഹൃത്തായ ജയദീപും ചേർന്ന് ഇരുവരേയും മർദ്ദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ഇരുവരും. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം കോക്കാട് നിന്ന് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.