ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ടൂ​രി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​ർ

ദമ്പതികളെ ആക്രമിച്ചവർ അറസ്​റ്റിൽ

അ​ടൂ​ർ: ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ. എ​റ​ണാ​കു​ളം മ​ണ​ക്കു​ന്നം പൂ​ത്തോ​ട്ട ആ​ലു​ങ്ക​ൽ രാ​ജ്കു​മാ​ർ (38), കൊ​ടു​മ​ൺ ഐ​ക്കാ​ട് ക​രി​വി​ല​ക്കോ​ട് അ​മ്പ​ല​ത്തി​ന് സ​മീ​പം സി​ന്ധു​ഭ​വ​നി​ൽ സു​നി​ൽ (38), തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് കോ​ട്ട​യ്ക്ക​കം, പ​റ​ന്തോ​ട്, റോ​ഡ​രി​ക​ത്ത് മു​ഹ​മ്മ​ദ് ഷാ​ഫി (37) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ട​മ്പ​നാ​ട് കാ​ലാ​യി​ക്ക് കി​ഴ​ക്ക് ഊ​രാ​ള​മ്പി​ൽ ജ​ങ്​​ഷ​നി​ൽ അ​ഫ്സ​ൽ മ​ൻ​സി​ലി​ൽ അ​ഫ്സ​ലി​െൻറ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്​​റ്റ്.

എം.​സി റോ​ഡി​ൽ ഹൈ​സ്കൂ​ൾ ജ​ങ്​​ഷ​നി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 12.15നാ​ണ് സം​ഭ​വം. ശാ​സ്താം​കോ​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ൽ​പോ​യ ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഹൈ​സ്കൂ​ൾ ജ​ങ്​​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ കാ​റി​ന് കു​റു​കെ സ്കൂ​ട്ട​ർ ഇ​ട്ട്​ ത​ട​ഞ്ഞ​ശേ​ഷം അ​ഫ്സ​ലി​നെ​യും ഭാ​ര്യ സൗ​മ്യ​യെ​യും മ​ർ​ദി​ച്ച​താ​യാ​ണ് കേ​സ്. സ്കൂ​ട്ട​റി​ൽ എ​ത്തി​യ​വ​ർ അ​ഫ്സ​ലി​നെ മ​ർ​ദി​ക്കു​ന്ന​തു​ക​ണ്ട് ത​ട​സ്സം​പി​ടി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഭാ​ര്യ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു.

Tags:    
News Summary - Those who attacked the couple have been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.