റബർ ചണ്ടി മോഷണം: യുവാവ് അറസ്റ്റിൽ

റാന്നി: സ്വകാര്യ വ്യക്തിയുടെ വീടിന്റെ പിന്നിൽ അടച്ചുറപ്പില്ലാത്ത ഷെഡ്‌ഡിൽ സൂക്ഷിച്ച റബർ ചണ്ടി മോഷ്ടിച്ച കേസിൽ യുവാവിനെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തൻതറ മണക്കയം മരുതിമൂട്ടിൽ അജിയാണ് (39) പിടിയിലായത്.

18,000 രൂപ വിലവരുന്ന 200 കിലോ ചണ്ടിയാണ് രണ്ടുതവണയായി തുലാപ്പള്ളി വട്ടപ്പാറ ഞൊണ്ടിമാക്കൽ മാത്യു പി.ചാക്കോയുടെ വീടിനുപിന്നിലെ ഷെഡ്‌ഡിൽനിന്ന് മോഷ്ടിച്ചത്. ശനിയാഴ്ച പകൽ 11നും അതിന് ഒരുമാസം മുമ്പ് ഒരുദിവസവുമാണ് മോഷണം നടന്നത്. മൊഴിപ്രകാരം കേസെടുത്ത പമ്പ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ വീട്ടിൽനിന്നും ഇയാളെ കസ്റ്റഡിയിലെടുത്തു.

രണ്ടാംതവണ മോഷ്ടിച്ച റബർ ചണ്ടി ചാത്തൻതറയിലെ റബർ കടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. ആദ്യം മോഷ്ടിച്ചത് വിൽപന നടത്തിയ മുക്കൂട്ടുതറയിലെ റബർ കടയിൽ പൊലീസ് സംഘം എത്തിയിരുന്നു. എന്നാൽ, ലോഡ് മൊത്തമായി വിട്ടുകഴിഞ്ഞതിനാൽ വീണ്ടെടുക്കാനായില്ല. ചണ്ടി മോഷ്ടിച്ചുകടത്തിയ ഓട്ടോറിക്ഷയും അന്വേഷണസംഘം പിടിച്ചെടുത്തു.

Tags:    
News Summary - Theft: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.