മനോജ്, അക്ഷയ്
പത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ കറങ്ങിനടന്ന് വഴിയാത്രക്കാരുടെ മാല മോഷ്ടിക്കുന്ന രണ്ട് യുവാക്കളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിലും കൊടുമൺ സ്റ്റേഷൻ പരിധിയിലും കഴിഞ്ഞ ദിവസങ്ങളിൽ ബൈക്കിലെത്തി മാല കവർന്ന ആലപ്പുഴ നൂറനാട് പള്ളിക്കൽ മഹേഷ് ഭവനത്തിൽ മനോജ് (25), ശൂരനാട് തെക്ക് ആനയടി ചെറുകുന്നം പ്ലാവില പുത്തൻവീട്ടിൽ അക്ഷയ് ആർ. നായർ (21) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിെൻറ ഭാഗമായി 100 കി.മീ. പരിധിയിൽ ഇരുന്നൂറോളം സി.സി ടി.വി കാമറകൾ പരിശോധിച്ചു. സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ചെയ്തതുമായി ബന്ധപ്പെട്ട സൂചന ലഭിച്ചതായും ഇതിെൻറ അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നിർദേശപ്രകാരം പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച സംഘമാണ് പ്രതികളെ പിടികൂടിയത്.
ആറന്മുള ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രൻ, സബ് ഇൻസ്പെക്ടർ രാജീവ്, സി.പി.ഒ ജോബിൻ ജോൺ, സുജിത് കുമാർ, ഉമേഷ്, ഷഫീഖ്, വിജീഷ്, ശ്രീലാൽ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.