ചെന്നൈ: മോഷ്ടിക്കപ്പെട്ട കാറിൽ ഉടമ ഫോൺ മറന്നുവെച്ചു; മോഷ്ടാക്കളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് ഈ ഫോൺ. ചെന്നൈയിലാണ് സംഭവം. പെട്രോൾ പമ്പിൽ വന്ന കാർ പെട്രോൾ അടിക്കുന്നതിനിടെ മോഷ്‍ടാക്കൾ കടത്തുകയായിരുന്നു.
ലോക്കൽ കോൺഗ്രസ് നേതാവ് മെൽവിന്റെതായിരുന്നു കാർ. ഇദ്ദേഹം കാറിൽ പെട്രോൾ അടിക്കുന്ന നേരം പുറത്തിറങ്ങി. പണം കൊടുക്കാനായി സ്റ്റാഫിന്റെ അടുത്തേക്ക് പോയ സമയത്തായിരുന്നു തക്കം പാർത്തിരുന്ന മോഷ്‍ടാക്കൾ കാർ മോഷ്ടിച്ചത്. എന്നാൽ ഭാഗ്യത്തിന് ഉടമ കാറിൽ തന്റെ ഫോൺ മറന്നുവെച്ചു. അതുകൊണ്ട് പമ്പിലെ ഫോണിൽ നിന്നാണ് പൊലീസിനെ വിളിച്ചത്.
ഫോൺ മറന്ന കാര്യം അറിഞ്ഞതോടെ പൊലീസിന് കാര്യങ്ങൾ എളുപ്പമായി. ‘ഫൈന്റ് മൈ ഡിവൈസ്’ ആപ്പിലൂടെ വേഗം തന്നെ കാറിന്റെ ലൊക്കേഷൻ കണ്ടെത്തി. ആദ്യം കാർ ഗുമിഡിപൂണ്ടിയിലാണ് എത്തിയതെന്നും അവിടെ നിന്ന് പുഴലിലേക്കു പോയതായും കണ്ടെത്തി. പൊലീസ് പന്തുടർന്നതോടെ കാർ വഴിയൽ ഉപേക്ഷിച്ചതായി കണ്ടെത്തി.
ബൈക്ക് മെക്കാനിക്കായ സൂര്യ (25), ഭരത് (28) എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തുകയും ഇവരെ പിടികൂടുകയും ചെയ്തു. ഇവരെ പിടികൂടി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.