മോ​ഷ​ണ​ക്കേ​സി​ൽ കു​മ​ളി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത പ്ര​തി​ക​ൾ




കൃഷിയിടങ്ങളിൽ മോഷണം; വ്യാപാരി ഉൾ​െപ്പടെ അറസ്​റ്റിൽ

കു​മ​ളി: കൃ​ഷി​യി​ട​ങ്ങ​ളി​ലും വീ​ട്ടു പ​രി​സ​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തി​വ​ന്ന സം​ഘ​ത്തെ കു​മ​ളി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. തേ​നി ഉ​ത്ത​മ​പാ​ള​യം സ്വ​ദേ​ശി​യാ​യ ആ​ക്രി​വ്യാ​പാ​രി മു​ത്തു​രാ​ജ് ദു​രൈ സ്വാ​മി (52), കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ റോ​സാ​പ്പൂ​ക്ക​ണ്ടം സു​രേ​ഷ് എ​ന്ന മു​നി​യാ​ണ്ടി (35), ഹോ​ളി​ഡേ ഹോ​മി​ന് സ​മീ​പം രു​ക്മാ​ൻ അ​ലി (36) എ​ന്നി​വ​രെ​യാ​ണ് കു​മ​ളി എ​സ്.​ഐ വി. ​ലാ​ല​നും സം​ഘ​വും അ​റ​സ്​​റ്റ് ചെ​യ്ത​ത്.

ടൗ​ണി​ലും പ​രി​സ​ത്തും മ​റ്റ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്ന്​ കേ​ബി​ൾ, മോ​ട്ടോ​ർ എ​ന്നി​വ മോ​ഷ്്ടി​ച്ച് ഉ​ത്ത​മ​പാ​ള​യ​ത്തെ ആ​ക്രി​ക്ക​ട​യി​ൽ എ​ത്തി​ച്ചാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. 20,000രൂ​പ​യി​ല​ധി​കം വി​ല​വ​രു​ന്ന ചെ​മ്പു​ക​മ്പി​ക​ൾ പ്ര​തി​ക​ളി​ൽ​നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.


Tags:    
News Summary - Theft on farms; Arrested including trader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.