representational image
Posted On
date_range Updated On
date_range കാണിക്കവഞ്ചി തകർത്ത് പണം കവർന്നു
കട്ടപ്പന: കൊച്ചുകാമാക്ഷി എസ്.എൻ.ഡി.പി യോഗം അമ്പലത്തിന്റെ കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. പണം അപഹരിച്ച ശേഷം കാണിക്കവഞ്ചിക്ക് കേടുപാട് വരുത്തുകയും ചെയ്തു. തങ്കമണി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ചെമ്പകപ്പാറ കൊച്ചുകാമാക്ഷിയിലും പരിസരങ്ങളിലും മോഷ്ടാക്കളുടെ ശല്യം വർധിച്ചുവരുകയാണ്. നിരവധി മോഷണങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഈ മേഖലയിൽ നടന്നത്. ഈ പ്രദേശത്ത് രാത്രി പരിശോധന ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.