കലൈവാണി, ബൊമ്മി, ശെൽവി
അമ്പലപ്പുഴ: ആക്രിസാധനങ്ങൾ പെറുക്കാനെന്ന വ്യാജേന മോഷണം നടത്തുന്ന നാടോടി സ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിനികളായ മധുര മുനിയാണ്ടിപുരം കലൈവാണി (32), മധുര മീനാക്ഷികോവിൽ റോഡ് ബൊമ്മി (45), മധുര മുനിയാണ്ടിപുരം ശെൽവി (32) എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ അമ്പലപ്പുഴ ഇൻസ്പെക്ടർ ദ്വിജേഷ് എസ്. അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തകഴിയിലെ മുഹമ്മദ് ഷെഫീഖിന്റെ കണ്ണാട്ട് ഏജൻസി വളപ്പില്‍ ജോലിക്കാര്‍ പാചകത്തിന് ഉപയോഗിച്ചിരുന്ന മൂന്ന് ചരുവവും ഒരു ഗ്യാസ് സ്റ്റൗവും പത്രങ്ങളും ഇലക്ട്രിക് മോട്ടോറും ട്രോളിയുടെ ട്രേയും ഇരുമ്പ് കമ്പികളും ഇവര്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പിറ്റേന്ന് കട തുറക്കാൻ വന്നപ്പോഴാണ് മോഷണവിവരം ഉടമ അറിയുന്നത്.
തുടർന്ന് സമീപത്തെ കടയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മൂന്നു സ്ത്രീകൾ ഇവ എടുത്തുകൊണ്ട് പോകുന്നത് കണ്ടത്.
ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. മോഷണസാധനങ്ങൾ ആലപ്പുഴയിലെ ആക്രിക്കടയിൽനിന്ന് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.