Posted On
date_range Updated On
date_range നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം
കട്ടപ്പന: കാഞ്ചിയാർ വെള്ളിലാംകണ്ടത്ത് കൽത്തൊട്ടി ഹോളിഫാമിലി പള്ളിയുടെ കീഴിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് 1000 രൂപയോളം മോഷ്ടിച്ചു. പാലാക്കട മുത്തിയമ്മ മഹാദേവി ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചി കുത്തിത്തുറക്കാനും ശ്രമമുണ്ടായി.
വെള്ളിലാംകണ്ടത്തെ നേർച്ചപ്പെട്ടിയുടെ പിന്നിലെ ചെറിയ വാതിൽ പൊളിച്ചാണ് പണം അപഹരിച്ചത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ പൂട്ട് തകർക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.29ന് രാത്രിയാണ് രണ്ടിടത്തും മോഷ്ടാവ് എത്തിയത്. കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.