കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ അറസ്റ്റിൽ

കൊട്ടാരക്കര: കൊല്ലത്തുനിന്ന് കൊട്ടാരക്കരയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് രാമനാഥപുരം രാമേശ്വരം കാക്കത്തോപ്പ് ഡോർ നമ്പർ 12ൽ മുത്തുമാരി (30), മഹേശ്വരി (32) എന്നിവരാണ് അറസ്റ്റിലായത്.

ബസ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോൾ യാത്രക്കാരിയുടെ ബാഗിൽനിന്ന് പഴ്സ് മോഷ്ടിക്കുകയായിരുന്നു.കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ പ്രശാന്ത്, എസ്.ഐ രാജീവ്, എസ്.സി.പി.ഒ ലീന, എസ്.സി.പി.ഒ ലിസി, എസ്.സി.പി.ഒ ലത എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Theft in KSRTC bus: Two women natives of Tamil Nadu were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.