എലപ്പുള്ളിയിലെ മോഷണം: പ്രതികൾ അറസ്റ്റിൽ

പാലക്കാട്: എലപ്പുള്ളി മേഖലയില്‍ വ്യാപകമായി മോഷണം നടത്തിയ പ്രതികളെ പിടികൂടി കസബ പൊലീസ്. വീട്ടുപകരണങ്ങളും ഇരുമ്പ് സാധനങ്ങളുമടക്കം മോഷണം നടത്തിയ എലപ്പുള്ളി ചാത്തംപുള്ളി വെങ്കൊടി സ്വദേശികളായ വിനോദ് (42), സുഭാഷ് (36) എന്നിവരെയാണ് പിടികൂടിയത്.

സംശയം തോന്നി പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണവിവരം പുറത്തായത്. പിന്നീട് കൂട്ടുപ്രതിയെക്കൂടി പിടികൂടുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

വേങ്ങോടി സ്വദേശി ഗിരീഷിന്റെ വീടിന്റെ ഗേറ്റ് നഷ്ടപ്പെട്ടെന്ന പരാതിയിലാണ് പ്രതികളെ പിടികൂടിയത്. മോഷ്ടാക്കള്‍ ഗേറ്റ് വില്‍പന നടത്തിയ സ്ഥലം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.

വീടുകളുടെ ഗേറ്റ്, ആളില്ലാത്ത വീടുകളിലെ ഗ്യാസ് കുറ്റികള്‍, ചെമ്പ്, അലുമിനിയം പാത്രങ്ങള്‍ ഉൾപ്പെടെ മോഷണം പോകുന്നതായി വ്യാപകമായ പരാതികളുയര്‍ന്നിരുന്നു.സി.ഐ എന്‍.എസ്. രാജീവ്, എസ്.ഐ രാജേഷ്, എസ്.സി.പി.ഒ രാജീദ് ആര്‍, സി.പി.ഒമാരായ സെന്തില്‍, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

Tags:    
News Summary - Theft in Elapulli: Suspects arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.