സതീഷ് , ഷാജി
റാന്നി: ചെറുകുളഞ്ഞി, പരുത്തിക്കാവ് ക്ഷേത്ര ഭണ്ഡാരവും അഞ്ചാനി സെൻറ് മേരീസ് ചര്ച്ചിെൻറ കുരിശടിയും തകര്‍ത്ത് മോഷണം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു. സ്ഥിരം മോഷണക്കേസ് പ്രതികളായ കോന്നി തേക്കുതോട് കിളുന്നപാറയില് എസ്.എസ് സതീഷ്(44), സഹായി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മേലേമുറിയില്‍ എം.എസ്. തോമസ് (ഷാജി -47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മോഷണവിവരം അറിഞ്ഞ് 12മണിക്കൂറിനുള്ളില്‍ പ്രതികളെ കുടുക്കിയത് സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ കെ.എ. ഷാനവാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ്. റാന്നിയിലെ സര്‍ക്കാര്‍ മദ്യവില്പനശാലയില്നിന്ന് പത്തിെൻറ നോട്ടുകൾ മാത്രം നൽകി പ്രതികള്‍ മദ്യം വാങ്ങിയിരുന്നു. ഇവർ നൽകിയ വിവരമാണ് പ്രതികളെ കുടുക്കിയത്.
കൂടാതെ ഐത്തലക്ക് സമീപം മറ്റൊരു കുരിശടിയിലെ വഞ്ചിക തകര്‍ക്കാനുള്ള ശ്രമം നാട്ടുകാരിലൊരാള്‍ കണ്ടതിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. റാന്നി ടൗണിലെ ഇറച്ചിക്കടയിലും ഇവര്‍ മോഷണം നടത്തിയിരുന്നു.
സതീഷ് തണ്ണിത്തോട്ടിലെ കൊലപാതക കേസിലും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിന് സംഭവ സ്ഥലത്തെത്തിച്ച പ്രതികളുടെ പക്കല്‍നിന്ന് തൊണ്ടിമുതലും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. റാന്നി എസ്.എച്ച്.ഒ സുരേഷ്, എസ്.ഐമാരായ അനീഷ്, ഗീവര്‍ഗീസ്, എസ്.സി.പി.ഒ സുധീഷ്, സി.പി.ഒമാരായ സോനു, ജോണി, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.