Posted On
date_range Updated On
date_range കഞ്ചാവുമായി മോഷണക്കേസ് പ്രതി പിടിയിൽ
കിഴക്കമ്പലം: കഞ്ചാവുമായി മോഷണക്കേസിലെ പ്രതിയായ ഐരാപുരം കൂയൂർ പാറത്തട്ടയിൽ മനു മോഹനെ (23) കുന്നത്തുനാട് പൊലീസ് പിടികൂടി. ഇയാളിൽനിന്ന് 180 ഗ്രാം കഞ്ചാവും ചെറിയ പായ്ക്കിങ് കവറുകളും പിടികൂടി. നേരത്തേ മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്നു.
കുറപ്പംപടി, കുന്നത്തുനാട് സ്റ്റേഷനുകളിലാണ് മോഷണക്കേസുകളുള്ളത്.ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ സ്പെഷൽ ഡ്രൈവിലാണ് കഞ്ചാവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.