സഹായം ചോദിച്ച് കോൺവെന്‍റിൽ എത്തി മോഷണം; പ്രതി പിടിയിൽ

അടിമാലി: ചെമ്മണ്ണാർ എച്ച്.എസ് കോൺവെന്‍റിൽ മോഷണം നടത്തിയയാൾ പിടിയിൽ. കൊന്നത്തടി ഇരുമലക്കപ്പ് വെട്ടിക്കുന്നേൽ ജോൺസൺ തോമസിനെയാണ് (50) ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാവിലെ 11.30ന് കോൺവെന്‍റിൽ സഹായം ചോദിക്കാനെന്ന വ്യാജേനയാണ് ഇയാൾ ഓഫിസിൽ എത്തിയത്. തുടർന്ന് 47,000 രൂപ ഇവിടെനിന്ന് മോഷ്ടിക്കുകയായിരുന്നു. മോഷണമുതൽ വീണ്ടെടുത്തു.

ഉടുമ്പൻചോല എസ്.എച്ച്.ഒ അബ്ദുൽഖനി, എസ്.ഐ മോഹൻ, എ.എസ്.ഐ ബെന്നി, സി.പി.ഒമാരായ എസ്. ബിനു, സിജോ എന്നിവരാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Theft at the Convent; Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.