Posted On
date_range Updated On
date_range സ്കൂളിൽ മോഷണം; പ്രതി പിടിയിൽ
മുട്ടം: ജയിലിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ തുടങ്ങനാട് സ്കൂളിലും സമീപത്തും മോഷണം നടത്തിയ പ്രതി പിടിയിൽ. ഈരാറ്റുപേട്ട പ്ലാശനാൽ കാനാട്ടുവീട്ടിൽ ശ്രീജിത്താണ് (37) പിടിയിലായത്. ചൊവ്വാഴ്ച രാത്രി തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂളിന്റെ ഓഫിസ് മുറിയുടെ വാതിൽ തകർത്ത് 1200 രൂപ മോഷ്ടിച്ചിരുന്നു.
സമീപത്തെ സെന്റ് തോമസ് എൽ.പി സ്കൂളിന്റെ ഓഫിസ് മുറിയിലും മോഷണശ്രമം നടന്നു.ഹൈസ്കൂളിന് സമീപം നിർമാണത്തിലിരിക്കുന്ന മൂഞ്ഞനാട്ട് സക്കറിയാസിന്റെ വീട്ടിൽനിന്ന് ഇലക്ട്രിക് വയർ മോഷ്ടിച്ച് ഈരാറ്റുപേട്ടയിൽ വിറ്റതായും കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.