സുധീർ
Posted On
date_range Updated On
date_range മാല കവർന്ന പ്രതിക്ക് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും
പറവൂർ: നഗരത്തിലെ ബാറിൽ മദ്യം കഴിക്കാൻ എത്തിയ ആളുടെ മാല കവർന്ന കേസിൽ പ്രതിയായ കെടാമംഗലം വാടക്കുപുറത്ത് സുധീറിന് (വടിവാൾ സുധീർ - 42) മൂന്നുവർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ അടച്ചില്ലെങ്കിൽ നാലുമാസം അധിക തടവ് അനുഭവിക്കണം. 2018 ജനുവരിയിലാണ് സംഭവം നടന്നത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലെ മജിസ്ട്രേറ്റ് ആർ. പ്രലിനാണ് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.