ഭാര്യ പിതാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ബേപ്പൂർ: ഭാര്യയുടെ വീട്ടിൽ കയറി ഭാര്യ പിതാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ബേപ്പൂർ ഒക്രതാളി ക്ഷേത്രത്തിനടുത്ത് കൊങ്ങാൽരത് ഹൗസിൽ ഗോപാലന്റെ മകൻ കെ. അജിത് കുമാറിനെയാണ് (41) പിടികൂടിയത്.

ഭാര്യ ഇയാൾക്കെതിരെ കുടുംബ കോടതിയിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ ഈ മാസം 13ന് സന്ധ്യയ്ക്ക് വീട്ടിൽ കയറി തന്നെ വലിച്ചിഴച്ച് മർദ്ദിച്ചതായും നാഭിയ്ക്ക് തൊഴിച്ചതായും പട്ടിക കൊണ്ട് അടിച്ചതായും ആണ് ഭാര്യ പിതാവിന്റെ പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

Tags:    
News Summary - The young man who tried to kill his wife's father was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.