ശബരി എന്ന അൻസാർ
Posted On
date_range Updated On
date_range കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു
കോങ്ങാട്: യുവാവിനെ കാപ്പ നിയമപ്രകാരം കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കോങ്ങാട് പൂതംകോട് പൂളക്കൽ വീട്ടിൽ ശബരി എന്ന അൻസാർ (31) ആണ് അറസ്റ്റിലായത്. യുവാവ് ജില്ലയിൽ കവർച്ച, കൊലപാതക കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ കോങ്ങാട്, നാട്ടുകൽ, ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ ഗുണ്ടാ നിയമപ്രകാരവും ആക്രമണങ്ങളുടെ പേരിലും കേസുള്ളതായി പൊലീസ് പറഞ്ഞു.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കോങ്ങാട് എസ്.ഐ കെ. മണികണ്ഠൻ, എസ്.എസ്.പി.ഒ.മാരായ ഫൈസൽ ഹക്കീം, ജയിംസ് ജോൺ, സജീഷ്, രമേശ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.