യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ

കൊല്ലം: ഭാര്യയെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിലെ വിരോധം മൂലം യുവാവിനെ ആക്രമിച്ചയാളെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൻതുരുത്ത് ഡിക്സൺ ഭവനിൽ ടെറി എന്ന ടെറൻസ് ആണ് (34) പിടിയിലായത്. പുത്തൻതുരുത്തിലെ ആരോമലിന്‍റെ ഭാര്യയെ അന്യായമായി അസഭ്യം വിളിച്ചത് ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തിൽ ആരോമലിനെ തടഞ്ഞു നിർത്തി കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു.

ആക്രമണത്തിൽ ആരോമലിന്‍റെ ഇടത് കൈത്തണ്ടക്കും കഴുത്തിലും വെട്ടേറ്റു. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗീസിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ഐ.വി. ആശ, ഷാജഹാൻ, എ.എസ്.ഐമാരായ അനിൽ, സുദർശനൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - The young man was attacked; Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.