Posted On
date_range Updated On
date_range പെൺകുട്ടിയോട് അപമര്യാദ: യുവാവ് പിടിയിൽ
കളമശ്ശേരി: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കോട്ടയം കുളത്തൂർ ചെറുകുന്നത്ത് ഇമാനുവലിനെ (32) കളമശ്ശേരി പൊലീസ് പിടികൂടി. എച്ച്.എം.ടി ജങ്ഷനിൽ ജിമ്മിൽ പോവുകയായിരുന്ന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്.
കളമശ്ശേരി സി.ഐ പി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കുസാറ്റ് പരിസരത്തുനിന്ന് ഇയാളെ പിടികൂടിയത്. എറണാകുളത്ത് ജോലി ചെയ്തിരുന്ന ഇയാൾക്കെതിരെ എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റത്തിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.