Posted On
date_range Updated On
date_range എം.ഡി.എം.എയും ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ
ഫോർട്ട്കൊച്ചി: എം.ഡി.എം.എ, ഹഷീഷ് ഓയിൽ എന്നിവയുമായി യുവാവ് പിടിയിൽ. ഫോർട്ട്കൊച്ചി പള്ളത്തുപറമ്പിൽ വീട്ടിൽ എം.എസ്. അജയ് (23) ആണ് പിടിയിലായത്. ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ ആർ. രാജേഷിന്റെ നേതൃത്വത്തിൽ പൊന്നുഞ്ഞാൽ റോഡിന് സമീപം നടത്തിയ പരിശോധനയിൽ 10.6 ഗ്രാം തൂക്കം വരുന്ന ഹഷീഷ് ഓയിൽ ലഭിച്ചു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോൾ പ്രതിയുടെ വീട്ടിൽനിന്നും പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന 7.5 ഗ്രാം എം.ഡി.എം.എയും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.