പ്രസാദം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളെ വിളിച്ചുവരുത്തി പീഡനം; ദൃശ്യങ്ങൾ വിദേശികൾക്ക് വിറ്റ പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും

മഥുര: ക്ഷേത്രത്തിലെത്തിയ കൗമാരക്കാരായ പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റ കേസിൽ പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. മഥുരയിലെ അഡീഷണൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജി ബ്രിജേഷ് കുമാറാണ് കേസിൽ വിധി പ്രസ്താവിച്ചത്. പ്രതിയായ ശ്യാം ബിഹാരിക്ക് ജീവപര്യന്തം തടവിന് പുറമെ 1.43 ലക്ഷം രൂപ പിഴയും കോടതി വിധിച്ചതായി അസിസ്റ്റന്റ് അഡ്വക്കേറ്റ് റാംപാൽ സിങ് അറിയിച്ചു.

ഇന്റർപോളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സി.ബി.ഐ 2025 ജൂൺ 17-നാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് മഥുരയിലെ ജെയ്ന്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ ക്ഷേത്രത്തിൽ വെച്ച് പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് ഒരു മുറിയിലേക്ക് വിളിച്ചുവരുത്തി അശ്ലീല കൃത്യങ്ങളിൽ ഏർപ്പെടുകയും ഈ ദൃശ്യങ്ങൾ രഹസ്യമായി ക്യാമറയിൽ പകർത്തുകയുമായിരുന്നു പ്രതിയുടെ രീതി. തുടർന്ന് ഈ ദൃശ്യങ്ങൾ വിദേശത്തുള്ള വ്യക്തികൾക്ക് ഓൺലൈനായി വിൽക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഇന്റർപോൾ നൽകിയ മുന്നറിയിപ്പിലൂടെയാണ് സംഭവം പുറത്തറിയുന്നത്. കേസിൽ അതിവേഗം അന്വേഷണം പൂർത്തിയാക്കിയ സി.ബി.ഐ, ഒരു മാസത്തിനകം 2025 ആഗസ്റ്റ് 18-ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Tags:    
News Summary - Priest Sentenced to Life Imprisonment for Abusing Minors and Selling Videos to Foreigners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.