Posted On
date_range Updated On
date_range മാതൃസഹോദരെൻറ കുത്തേറ്റ് യുവാവ് മരിച്ചു
കാലടി: മലയാറ്റൂരിൽ മാതൃസഹോദരെൻറ കുത്തേറ്റ് യുവാവ് മരിച്ചു. മേലെക്കുടി വീട്ടിൽ ടിേൻറാ ടോമി(28) ആണ് മരിച്ചത്. യുവാവിെൻറ മാതാവിെൻറ സഹോദരനാണ് ആക്രമത്തിന് പിന്നിൽ. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.
കോടനാട് പാലത്തിൽ വെച്ചാണ് യുവാവിനെ കുത്തിയത്. പാലത്തിന് സമീപം ടിേൻറാ ബജിക്കട നടത്തിയിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പൊലീസ് സ്‍ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.