ഭാര്യയെ ശല്യപ്പെടുത്തിയതിന് ഭർത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു

തിരുവനന്തപുരം: ഭാര്യയെ ശല്യപ്പെടുത്തിയതിന് ഭർത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം ചടയമംഗലം ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി കലേഷ് (23) ആണ് മരിച്ചത്.

80 ശതമാനം പൊള്ളലേറ്റ യുവാവ് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പ്രതി സനല്‍ റിമാന്‍ഡിലാണ്. രണ്ട് ദിവസം മുമ്പാണ് സംഭവം. കലേഷ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പ്രതി സനല്‍ കയറി ചെല്ലുകയും അവിടെ വെച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. സനലിന്റെ ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ വിരോധത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

പിന്നാലെയാണ് ബക്കറ്റില്‍ പെട്രോളുമായെത്തി തീകൊളുത്തിയത്. സംഭവത്തിനു പിന്നാലെ സനല്‍ ചടയമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.

Tags:    
News Summary - The young man died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.