16 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി

പാലക്കാട്: പാലക്കാട് എക്സൈസ് സ്ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ ഇലക്‌ഷൻ സ്പെഷൽ ഡ്രൈവിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷൻനിൽനിന്ന് 16 ലക്ഷം രൂപ വിലമതിക്കുന്ന 31 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മലപ്പുറം പൊന്നാനി സ്വദേശികളായ രാഹുൽ (26), സുബിഷ് (26) എന്നിവരാണ് പിടിയിലായത്.

എക്സൈസ് സ്ക്വാഡ് ഇൻസ്‌പെക്ടർ അജു പി. ഷാജിയുടെ നേതൃത്തിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർ കെ.എസ്. സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ യു. ഹരികൃഷ്ണൻ, എം. അനീഷ് എന്നിവർ ഡ്രൈവിൽ പങ്കെടുത്തു.

Tags:    
News Summary - Cannabis worth Rs 16 lakh seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.