കഞ്ചാവ് ലഹരിയില്‍ യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഏറ്റുമാനൂർ: നഗരമധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം കഞ്ചാവ് ലഹരിയില്‍ അന്തർ സംസ്ഥാന തൊഴിലാളിയായ യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജോലിതേടി ഏറ്റുമാനൂരിലെത്തിയ യുവാവാണ് നഗരത്തെ വിറപ്പിച്ചത്. അർധനഗ്നനായ യുവാവ് അലറിവിളിക്കുകയും നടുറോഡില്‍ കിടന്ന് ഉരുളുകയുമായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കെ.എസ്.ആര്‍.ടി.സി ലിങ്ക് റോഡിലായിരുന്നു സംഭവം. നടുറോഡില്‍ യുവാവ് കിടന്ന് ഉരുളുകയും സമീപത്തെ വ്യാപാരികള്‍ക്ക് ശല്യമാകുന്ന തരത്തില്‍ കൂകിവിളിക്കുകയും ചെയ്തതോടെ വ്യാപാരികളില്‍ ചിലര്‍ ഇടപെട്ട് ഇയാളോട് ഇവിടെനിന്നും പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, യുവാവാകട്ടെ സമീപത്ത് അടഞ്ഞ് കിടന്നിരുന്ന കടയുടെ ഷട്ടര്‍ ഉയര്‍ത്തി അതിനുള്ളില്‍ കയറി ഒളിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരും വ്യാപാരികളും സംഘടിച്ച് ഇയാളെ കടയില്‍നിന്ന് ഇറക്കുകയും പറഞ്ഞു വിടുകയുമായിരുന്നു.

Tags:    
News Summary - The young man created an atmosphere of terror while intoxicated with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.