ചാവക്കാട് : സഹോദരന്മാർ തമ്മിലുണ്ടായ തല്ലിനിടെ ചാവക്കാട് എസ്.ഐ ഉൾപ്പെടെ നാലു പേർക്ക് കുത്തേറ്റു. ചാവക്കാട് ഗ്രേഡ് എസ്.ഐ ശരത്ത് സോമൻ. സി പി ഒ മാരായ അരുൺ ഹരികൃഷ്ണൻ, അനീഷ്, ബേബി റോഡ് സ്വദേശി ചക്കര വീട്ടിൽ ഷമീർ എന്നിവർക്കാണ് കുത്തേറ്റത്.
ചാവക്കാട് മണത്തല ബേബി റോഡിൽ ഇന്ന് വ്യാഴാഴ്ച്ച പുലർച്ചയാണ് സംഭവം. ചക്കര വീട്ടിൽ നിസാർ അമീർ എന്ന യുവാവാണ് ആക്രമണം നടത്തിയത്. സഹോദരൻ ഷമീറുമായി ഉണ്ടായ സംഘട്ടനത്തിനിടെയാണ് സംഭവം.
സഹോദരന്മാർ തമ്മിൽ അടിനടക്കുന്ന വിവരം നാട്ടുകാർ വിളിച്ചറിയച്ചതിനെ തുടർന്ന് എത്തിയതാണ് പോലീസ്. അക്രമസാക്തനായി നിൽക്കുന്ന നിസാറിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എസ്.ഐ ഉൾപ്പെടെയുള്ള പോലീസുകാർക്ക് കുത്തേറ്റത്. പിന്നീട് കൂടുതൽ പോലീസ് എത്തി പ്രതിയെ കീഴടക്കി.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൈക്ക് പരിക്കേറ്റ ചാവക്കാട് ഗ്രേഡ് എസ്.ഐ ശരത്ത് സോമനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കു വിധേയമാക്കി. മാനസീകാസ്വാസ്ഥ്യമുള്ള യുവാവിനെ തൃശൂരിലെ സർക്കാർ മാനസ്വീകാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.