സുജിത്ത്
നീലേശ്വരം: അമ്മയെ മകൻ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചതിന് നീലേശ്വരം പൊലീസ് കേസെടുത്തു. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മണിയെ (57)യാണ് മകൻ സുജിത്ത് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രുഗ്മിണി അതീവ ഗുരുതരാവസ്ഥയിലാണ്. വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. തുടർച്ചയായി ഫോൺ ചെയ്തത് ചോദിച്ചപ്പോഴാണ് തലക്കടിച്ച് വീഴ്ത്തിയത്. രുഗ്മണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ സുജിത്ത് രുഗ്മിണിയെ അക്രമിക്കുന്നതാണ് കണ്ടത്.
തടയാന്‍ ശ്രമിച്ച അയല്‍വാസികളെ ഇയാള്‍ വീട്ടിനകത്തേക്ക് കയറാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് നാട്ടുകാര്‍ നീലേശ്വരം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രേംസദനും എസ്.ഐ ടി. വിശാഖും സംഘവും സ്ഥലത്തെത്തി സുജിത്തിനെ ബലപ്രയോഗത്തിലൂടെ കീഴടക്കിയാണ് രുഗ്മിണിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിച്ചതിനുശേഷവും സുജിത്ത് ആക്രമണശ്രമം തുടര്‍ന്നു. തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ച രുഗ്മിണിയുടെ നില ഗുരുതരമായതിനാലാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.