Posted On
date_range Updated On
date_range ഉറങ്ങിക്കിടന്ന കുഞ്ഞിന്‍റെ മാല മോഷ്ടിച്ചയാൾ പിടിയിൽ
മണ്ണാർക്കാട്: സ്വകാര്യ ആശുപത്രിയിൽ ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തിൽനിന്ന് മാല മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. വയനാട് സുൽത്താൻ ബത്തേരി നായിക്കന്മാർ കുന്നത്ത് വീട്ടിൽ ബഷീറിനെയാണ് (42) മണ്ണാർക്കാട് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 18ന് മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽനിന്നാണ് മാല മോഷ്ടിച്ചത്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് മണ്ണാർക്കാട് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലയിൽ സമാനരീതിയിൽ എട്ടോളം കേസുകൾ ബഷീറിന്‍റെ പേരിൽ നിലവിലുണ്ട്. കാരാകുറുശ്ശി കിണറുംപടിയിലെ വാടകവീട്ടിൽനിന്നാണ് എസ്.ഐ ബാബുജി, സി.പി.ഒമാരായ റമീസ്, മുബാറക്കലി എന്നിവരുടെ നേതൃത്വത്തിലെ സംഘം പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.