മുടി നീട്ടിവളർത്തിയത് ചോദ്യം ചെയ്തത് അടിപിടിയിൽ കലാശിച്ചു; മൂന്ന്​ പേർ അറസ്റ്റിൽ

കിഴക്കേ കല്ലട: രണ്ട് റോഡിൽ മുടി നീട്ടി വളർത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന് തലക്ക് പരിക്കേറ്റു.

തലക്ക് പൊട്ടലേറ്റ അഞ്ചൽ സ്വദേശിയായ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റോഡ് സ്വദേശികളായ ജോസ് പ്രസാദ് (47) അഭിലാഷ് (27) ജോഷി തോമസ് (30) എന്നിവരാണ് അറസ്റ്റിലായത്.

ഇൻസ്പെക്ടർ സുധീഷ് കുമാർ എസിന്‍റെ നേതൃത്വത്തിൽ എസ്.ഐ അനീഷ് ബി, എസ്.ഐ ശരത്, എ.എസ് ഐ സജീവ് സുനിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

News Summary - The questioning of hair extensions resulted in beatings; Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.