കൊച്ചി: ടൗൺഹാളിന് സമീപം ഹോട്ടലിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിക്കായി അന്വേഷണം ശക്തമാക്കിപൊലീസ്. മുളവുകാട് ചുങ്കത്ത് വീട്ടിൽ സുരേഷിന് (38) വേണ്ടിയാണ് പൊലീസ് വലവിരിച്ചിരിക്കുന്നത്.റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. എറണാകുളം ടൗൺഹാളിന് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സുരേഷ് കൊല്ലം നീണ്ടകര മേരി ലാൻഡിൽ നെൽസണിെൻറ മകൻ എഡിസണെ (35) കുത്തിക്കൊലപ്പെടുത്തിയശേഷം കടന്നുകളഞ്ഞത്.
ഇയാൾ ജില്ല വിട്ടില്ലെന്നാണ് പൊലീസ് നിഗമനം. മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. ഡിസംബറിൽ പൊന്നാരിമംഗലം ടോൾ പ്ലാസക്ക് സമീപം ഒറ്റക്ക് താമസിച്ച വീട്ടമ്മയെ തലക്കടിച്ച് പരിക്കേൽപിച്ച് പണവും സ്വർണവും കവർന്ന കേസിൽ ജയിലിലായിരുന്നു. ഈ കേസിൽ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ബുധനാഴ്ച രാത്രി ഒമ്പതിന് എറണാകുളം നോർത്ത് പാലത്തിന് സമീപമാണ് സംഭവം.
എറണാകുളം നോർത്തിലെ ആനന്ദ് ബിഹാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇരുവരും. അപരിചിതരായ ഇരുവരും തമ്മിൽ ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയും പ്രതി കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസണിെൻറ കഴുത്തിൽ കുത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.