വാടാനപ്പള്ളി: വധശ്രമ കേസിൽ 26 വർഷമായി ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ.
അഞ്ചങ്ങാടി സ്വദേശി പുതുവീട്ടിൽ മുബാറക്ക് എന്നയാളെ സംഘം ചേർന്ന് ആക്രമിച്ചതിന് വാടാനപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിലെ പ്രതി വാടാനപ്പള്ളി വ്യാസനഗറിൽ വലിയ താഴത്ത് വീട്ടിൽ ഷാഹുലാണ് (53) അറസ്റ്റിലായത്. ഏങ്ങണ്ടിയൂരിൽനിന്ന് ശനിയാഴ്ച ഉച്ചയോടെ വാടാനപ്പള്ളി എസ്.ഐ വിവേക് നാരായണനും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
1996ലാണ് ആക്രമണം നടന്നത്. കേസിൽ ജാമ്യമെടുത്ത ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയി വിദേശത്തു ജോലി ചെയ്യുകയും പിന്നീട് നാട്ടിലെത്തി വിവിധ സ്ഥലങ്ങളിൽ മാറി താമസിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സി.പി.ഒമാരായ സുനീഷ്, ധനീഷ്, ഷിജിത്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. തൃശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.