Posted On
date_range Updated On
date_range പിണങ്ങി കഴിഞ്ഞിരുന്ന യുവാവ് ഭാര്യയെ വെട്ടിക്കൊന്നു
അഞ്ചൽ: പിണങ്ങിക്കഴിഞ്ഞിരുന്ന യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. വിളക്കുപാറ സുരേഷ് വിലാസത്തിൽ സുനിത (36) യാണ് കൊല്ലപ്പെട്ടത്.
ഭർത്താവ് ശ്യാംകുമാറിനെ (42) ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് ആറോടെ ഏരൂർ വിളക്കുപാറയിലാണ് സംഭവം. വിളക്കുപാറയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സുനിത ജോലി കഴിഞ്ഞ് വരുന്നതിനിടെ വീടിന് സമീപം ഒളിച്ചിരുന്ന ശ്യാംകുമാർ വെട്ടുകത്തി എടുത്ത് വെട്ടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ സുനിതയെ നാട്ടുകാർ ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഏറെ നാളായി ഇരുവരും തമ്മിൽ പിണങ്ങിക്കഴിയുകയായിരുന്നുവത്രേ. ശ്യാംകുമാറിന്‍റെ അമ്മാവന്‍റെ മകളാണ് സുനിത. പിതാവ്: സുധരാജ പിള്ള. മാതാവ്: പത്മകുമാരി. മക്കൾ: ശരത്ത്, സജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.