Posted On
date_range Updated On
date_range ഒപ്പം താമസിക്കുന്ന സ്ത്രീയെ കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
തൊടുപുഴ: ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പൊന്നന്താനം സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തൃശൂർ കോടന്നൂർ പടിഞ്ഞാറപ്പുരക്കൽ വിഷ്ണുവാണ്(24) അറസ്റ്റിലായത്.
24ന് രാത്രി യുവതിയുടെ ഇല്ലിചാരിയിലുള്ള ബന്ധുവീട്ടിൽവെച്ചാണ് സംഭവം.കൃത്യത്തിനുശേഷം ഒളിവിൽപോയ പ്രതിയെ കരിങ്കുന്നം എസ്.ഐ ബൈജു പി.ബാബു, എസ്.സി.പി.ഒമാരായ മധു, ഹരീഷ് ബാബു, ഷാറൂൺ ഇബ്രാഹീം, ജോയി തോമസ്, ബിജുമോൻ എന്നിവരടങ്ങിയ സംഘമാണ് കാഞ്ഞാറിൽനിന്ന് അറസ്റ്റ് ചെയ്തത്.
വിഷ്ണു തൃശൂർ, ഇടുക്കി ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധിക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. യുവതിയും പ്രതിയും ആറുമാസമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.