മുഹമ്മദ് ജൻസീർ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ.

വിമലപ്പുറം പൊന്നാനി ത്യക്കാവ് വെള്ളിരി എൽ.പി സ്കൂളിന് സമീപം മാഞ്ചാം പ്രായകത്ത് ഹൗസിൽ മുഹമ്മദ് ജൻസീറി (24)നെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി ഇയാൾ ജോലി ചെയ്യുന്ന ചെന്നൈയിലും പൊന്നാനിയിലും എത്തിച്ചായിരുന്നു പീഡനം. പ്രതിയെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്. സതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ നിസാറുദ്ദീൻ, എ.എസ്.ഐ മാരായ നൂറുൽ ഹസൻ, ഷൈനി, സി.പി.ഒ ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - The man who molested a minor girl was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.