ട്രെയിനിൽ യുവതിക്ക് മുമ്പിൽ നഗ്നത പ്രദർശിപ്പിച്ചയാൾ പിടിയിൽ

മുംബൈ: കുടുംബത്തോടൊപ്പം ട്രെയിനിൽ യാത്രചെയ്യുന്ന സ്ത്രീക്ക് മുമ്പിൽ നഗ്നത പ്രദർശിപ്പിച്ച 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് മുംബൈയിലാണ് സംഭവം. സ്വകാര്യ കമ്പനിയിൽ എച്ച്.ആർ കൺസൽട്ടന്റായി ജോലി ചെയ്യുന്ന സ്ത്രീക്ക് മുമ്പിലാണ് യുവാവ് സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചത്. ഭർത്താവിനും കുട്ടിക്കും സഹോദരനുമൊപ്പം ദാദറിലേക്ക് പോകുകയായിരുന്നു യുവതി.

ട്രെയിൻ കഞ്ചൂർമാർഗിൽ എത്തിയപ്പോൾ‌ യുവാവ് സ്ത്രീക്ക് നേരെ ന​ഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവും മറ്റ് സഹയാത്രികരും ചേർന്ന് യുവാവിനെ കൈകാര്യം ചെയ്ത് പൊലീസിലേൽപ്പിക്കുകയായിരുന്നു. 

Tags:    
News Summary - The man who displayed nudity in front of the woman in the train was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.