അലോഷ്യസ്
Posted On
date_range Updated On
date_range വീട് നിര്‍മിച്ചുനൽകാമെന്ന് പറഞ്ഞ് തട്ടിപ്പുനടത്തിയയാൾ പിടിയിൽ
ചേര്‍ത്തല: ചാരിറ്റബിൾ ട്രസ്റ്റിെൻറ പേരില്‍ സൗജന്യമായി വീട് നിര്‍മിച്ചുനൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജനങ്ങളില്‍നിന്ന് പണം തട്ടിയെടുത്തയാളെ അറസ്റ്റുചെയ്തു. ചെത്തി അറയ്ക്കല്‍വീട്ടില്‍ അലോഷ്യസാണ് (ജോജി-62) പിടിയിലായത്.
ഇയാള്‍ പൊതുപ്രവര്‍ത്തകനാണെന്ന രീതിയില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി വീട് നിര്‍മിച്ചുനല്‍കുമെന്ന് പറഞ്ഞ് പലരില്‍ നിന്നായി പണം തട്ടിയെടുത്തെന്നാണ് പരാതി.
വീട് നിര്‍മാണത്തിെൻറ ചുമതല നൽകാമെന്ന് പറഞ്ഞ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും പണം തട്ടിയെടുത്തതായും പരാതിയുണ്ട്. നിരവധിയാളുകള്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് അര്‍ത്തുങ്കല്‍ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.