മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാൻസ്ഫോർമർ വേലിക്കുള്ളിൽ പതിച്ച നിലയിൽ
Posted On
date_range Updated On
date_range ബൈക്ക് ട്രാൻസ്ഫോർമറിലേക്ക് പതിച്ച സംഭവം: മൂന്ന് യുവാക്കളുടെ ലൈസൻസ് ആർ.ടി.ഒ സസ്‌പെൻഡ് ചെയ്തു
കട്ടപ്പന: കട്ടപ്പന വെള്ളയാംകുടിയിൽ മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാൻസ്ഫോർമർ വേലിക്കുള്ളിൽ പതിച്ച സംഭവത്തിൽ മൂന്ന് യുവാക്കളുടെ ലൈസൻസ് ആർ.ടി.ഒ സസ്‌പെൻഡ് ചെയ്തു. അമിത വേഗത്തിൽവന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ട്രാൻസ്‌ഫോമറിെൻറ സുരക്ഷ വേലിക്കുള്ളിൽ ഉയർന്നുവീഴുകയായിരുന്നു. ബൈക്ക് ഓടിച്ച കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണുപ്രസാദ്, ഒപ്പമുണ്ടായിരുന്ന കിഴക്കേമാട്ടുക്കട്ട സ്വദേശി ആദിത്യ ഷിജു, അയ്യപ്പൻകോവിൽ സ്വദേശി നിഥിൻ ബിജു എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.