കാറും ബൈക്കും തീയിട്ട സംഭവം; വിരലടയാള സംഘം പരിശോധന നടത്തി

പാലക്കാട്: ചന്ദ്രനഗറിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാറും ബൈക്കും തീയിട്ട് നശിപ്പിച്ച സംഭവത്തിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തി.ഭാരത് മാതാ സ്കൂളിന് പുറകിലുള്ള ജ്യോതി നഗറിൽ താമസിക്കുന്ന സഹോദരങ്ങളായ പ്രശാന്ത്, സിന്ധു എന്നിവരുടെ വീടിന് മുന്നിൽ നിർത്തിയിട്ട കാറും ബൈക്കുമാണ് കത്തിയത്.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച കസബ പൊലീസ് രാത്രി യുവാവ് വീടിന് സമീപത്ത് കൂടി പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. രാജേഷ് ടൗൺ സൗത്ത്, മലമ്പുഴ, കസബ തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി വിസ തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. ഇയാളോട് വൈരാഗ്യമുള്ള ആളുകളാണോ കാർ കത്തിച്ചത് എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

രാജേഷും കൂട്ടുകാരും കഴിഞ്ഞദിവസം വാഹനങ്ങൾ സഹോദരങ്ങളുടെ വീട്ടിൽവെച്ച്‌ പഴനിയിലേക്ക് പോയിരുന്നു. ഇത് മനസ്സിലാക്കിയാണ് തീവച്ചത് എന്നാണ് നിഗമനം.സി.സി.ടി.വി ദൃശ്യങ്ങളിലെ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Tags:    
News Summary - The incident where a car and a bike were set on fire; The fingerprint team conducted the examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.