നീ​ന പി​ന്‍റോയും ഭർത്താവ്​ പി​ന്‍റോ മാ​ത്യുവ​​ും സ്​റ്റേഡിയത്തിൽ

ദേശീയ താരത്തെ അസഭ്യവർഷം നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ

പാലാ: നഗരസഭ സ്‌റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ ഏഷ്യൻ ഗെയിംസ് ലോങ് ജംപ് വെള്ളി മെഡൽ ജേതാവ് നീന പിന്‍റോക്കു നേരെ അസഭ്യവർഷം നടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. പാലാ സ്വദേശികളായ സജീവ്, പ്രകാശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സ്‌റ്റേഡിയത്തിൽ നടക്കാനെത്തിയവരിൽ രണ്ടു പേരാണ് അസഭ്യം പറഞ്ഞതെന്ന്​ നീന പിന്റോ പരാതിപ്പെട്ടിരുന്നു. 110 മീറ്റർ ഹർഡിൽസിൽ ദേശീയതാരമായ പിഴക് അമ്പലത്തിങ്കൽ പിന്റോ മാത്യുവിന്റെ ഭാര്യയാണു നീന. ഇരുവരും തിങ്കളാഴ്ച വൈകീട്ടാണ്​ പരിശീലനത്തിനായി സ്റ്റേഡിയത്തിൽ എത്തിയത്.

സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലൂടെ പ്രതികൾ നടന്നതോടെ തടസ്സം ഒഴിവാക്കാൻ ട്രാക്ക് ഒഴിവാക്കി നടക്കണമെന്ന് നീന ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതരായ പ്രതികൾ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം കളിയാക്കുകയും ചെയ്തെന്നാണ് പരാതി. പ്രതികൾക്ക് പിന്നീട് സ്റ്റേഷനിൽനിന്ന്​ ജാമ്യം അനുവദിച്ചു.

Tags:    
News Summary - The incident of insulting the national player neena pinto, pinto mathew; Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.