ഷാലു മരിച്ച ലിജിനയോടൊപ്പം
Posted On
date_range Updated On
date_range യുവതി മരിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ
പരപ്പനങ്ങാടി: യുവതി ട്രെയ്നിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ. വള്ളിക്കുന്നിലെ കെ.കെ. ലിജിനയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് ട്രെയ്നിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭർത്താവ് കെ.കെ. ഷാലുവിനെതിരെ പ്രേരണാകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. യുവതിയുടെ ആത്മഹത്യാകുറിപ്പിന്റെയും ബന്ധുക്കളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് താനൂർ ഡിവൈ.എസ്.പി മൂസ പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.