Posted On
date_range Updated On
date_range കാറിൽ വന്ന സംഘം വീട്ടമ്മയുടെ മാല കവർന്നു
കുഴൽമന്ദം: കാറിൽ വന്ന സംഘം വീട്ടമ്മയുടെ മാല കവർന്നതായി പരാതി. കുഴൽമന്ദം മന്ദിരാട് വീട്ടിൽ അപ്പുക്കുട്ടന്റെ ഭാര്യ കമലാക്ഷി (72 )യുടെ രണ്ടര പവന്റെ സ്വർണമാലയാണ് കവർന്നത്. വ്യാഴാഴ്ച പകൽ നാലരയ്ക്ക് മന്ദിരാടായിരുന്നു സംഭവം.
ചന്തപ്പുരയിൽ നിന്നും വീട്ടുസാധനങ്ങൾ വാങ്ങിച്ച് നടന്നുവരുകയായിരുന്നു കമലാക്ഷി. റോഡരികിൽ നിർത്തിയിരുന്ന കാറിനു സമീപത്തായി യുവാവ് നിൽക്കുന്നണ്ടായിരുന്നു. കാറിനു മുൻ വശത്തൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയുടെ പുറകിൽ വന്ന യുവാവ് കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് കാറിൽ രക്ഷപ്പെടുകയായിരുന്നു. പൊലിസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.