റോയ് വയലാറ്റിൽ ഉൾപ്പെട്ട പോക്സോ കേസിൽ ഇരയുടെ രഹസ്യമൊഴി ഹൈകോടതി പരിശോധിക്കും

കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിൽ ഉൾപ്പെട്ട പോക്സോ കേസിൽ ഇരയുടെ രഹസ്യമൊഴി പരിശോധിക്കാൻ ഹൈകോടതി തീരുമാനം. പീഡിപ്പിച്ച പരാതി നൽകിയത് മൂന്നു മാസം വൈകിയാണെന്നും പോക്സോ വകുപ്പുകൾ നിലനിൽക്കില്ലെന്നുമുള്ള റോയിയുടെ വാദം പരിഗണിക്കവെയാണ് ഇരയുടെ മൊഴി പരിശോധിക്കാൻ കോടതി തീരുമാനിച്ചത്.

കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്ക് പിന്നിൽ ബ്ലാക്മെയിലിങ് ആണെന്നുമുള്ള പ്രതികൾ വാദിക്കുന്നത്. വാഹനാപകടത്തിൽ മോഡലുകൾ മരിച്ചപ്പോൾ ഉന്നയിച്ചതിന് സമാനമായ വാദങ്ങളാണ് ഇരയും അന്വേഷണ സംഘവും ഉന്നയിക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകൻ ഹൈകോടതിയിൽ ചൂണ്ടിക്കാട്ടുന്നത്. കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 24ലേക്ക് മാറ്റി.

കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നൽകിയ പരാതിയിലാണ് 'നമ്പർ 18' ഹോട്ടൽ ഉടമ റോയ് ജെ. വയലാറ്റ്, സുഹൃത്ത് സൈജു തങ്കച്ചൻ, സൈജുവിന്‍റെ സുഹൃത്തും കോഴിക്കോട് സ്വദേശിയുമായ അഞ്ജലി എന്നിവർക്കെതിരെ ഫോർട്ട്‌ കൊച്ചി പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. 2021 ഒക്ടോബറിൽ ഹോട്ടലിൽവെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി. പൊലീസിൽ പരാതി നൽകിയാൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

കൊച്ചിയിൽ നവംബർ ഒന്നിന് രാത്രി പാലാരിവട്ടം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. മോഡലുകളുടെ അപകടമരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് പീഡന കേസും കൈമാറിയിട്ടുള്ളത്.

Tags:    
News Summary - The High Court will examine the victims confession in the Pocso case involving Roy Vayalat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.