അ​ൻ​വ​ർ ഹു​സൈ​ൻ

ഗുണ്ട നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

തി​രു​വ​ല്ല: വ​ധ​ശ്ര​മം അ​ട​ക്കം ഒ​ട്ട​ന​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഗു​ണ്ട നേ​താ​വി​നെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ല്ല ക​ട​പ്ര വ​ള​ഞ്ഞ​വ​ട്ടം സീ​റോ​ലാ​ൻ​ഡ് കോ​ള​നി​യി​ൽ കാ​വി​ൽ തെ​ക്കേ​തി​ൽ വീ​ട്ടി​ൽ അ​ൻ​വ​ർ ഹു​സൈ​നെ​യാ​ണ് (23) പു​ളി​ക്കീ​ഴ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​രു​മ​ല പ​ള്ളി പെ​രു​ന്നാ​ൾ സ​മാ​പ​ന ദി​വ​സം സം​ഘം ചേ​ർ​ന്ന് യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ അ​ൻ​വ​ർ ഹു​സൈ​ൻ. മ​റ്റ് പ്ര​തി​ക​ൾ മു​മ്പ് പി​ടി​യി​ലാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കൂ​ടി​യാ​യ ക​ല​ക്ട​ർ കാ​പ്പ ചു​മ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ സി.​ഐ എ​സ്. സ​ജി കു​മാ​ർ, എ.​എ​സ്.​ഐ എ​സ്.​എ​സ്. അ​നി​ൽ കു​മാ​ർ, സി.​പി.​ഒ മാ​രാ​യ അ​ഖി​ൽ, മ​നോ​ജ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘം തി​രു​വ​ല്ല ന​ഗ​ര​ത്തി​ന് സ​മീ​പ​ത്തെ ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ​ക്കെ​തി​രെ പു​ളി​ക്കീ​ഴ്, തി​രു​വ​ല്ല, തൃ​ക്കൊ​ടി​ത്താ​നം സ്റ്റേ​ഷ​നു​ക​ളി​ൽ വ​ധ​ശ്ര​മം അ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​ട​ച്ചു.

Tags:    
News Summary - The gang leader was arrested under Kapa charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.