പ്രവാസി എൻജിനീയർ വീട്ടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ

കോട്ടയം: പ്രവാസി മലയാളിയെ വീടിനുള്ളിലെ കിടപ്പ് മുറിയിൽ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേൽ ലൂക്കോസാണ് (63) മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ 5.30ന് ഭാര്യ ലിൻസയാണ് ഭർത്താവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് മകൻ ക്ലിൻസിനെയും അയൽവാസികളെയും അറിയിച്ചു. ഇവർ ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പ്രാഥമിക പരിശോധന നടത്തിയപ്പോൾ കഴുത്തിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹത്തിന് സമീപം വിദേശത്തുനിന്ന് കൊണ്ടുവന്ന കത്തി കണ്ടെത്തി. ഈ കത്തി ഉപയോഗിച്ചാണ് കഴുത്തറുത്തതെന്ന് കരുതുന്നു.

അബൂദബിയിലെ എണ്ണ കമ്പനിയിൽ എൻജിനീയറായിരുന്ന ലൂക്കോസ് കഴിഞ്ഞ മേയ് മാസത്തിലാണ് ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയത്. നാളെ കണ്ണൂരിൽ ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് മരണം.

ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, ഡിവൈ.എസ്.പി കെ.ജി അനീഷ്, ഗാന്ധി നഗർ എസ്.എച്ച്.ഒ കെ. ഷിജി, ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത് എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി.

Tags:    
News Summary - The expatriate engineer was found dead inside his house by slitting his throat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.