പുളിക്കല്‍: ഐക്കരപ്പടിയിൽ വീടിന്റെ വാതില്‍ തകര്‍ത്ത് ആറുപവനും ലക്ഷം രൂപയും കവര്‍ന്നു. പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ഐക്കരപ്പടി - കാക്കഞ്ചേരി റോഡില്‍ കുറ്റിത്തൊടി പറമ്പില്‍ രത്നാകരന്റെ അദ്വൈതം വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം.
കൊണ്ടോട്ടിയിലെ സ്വകാര്യ ബാങ്കിൽ സുരക്ഷ ജീവനക്കാരനായ രത്നാകരന് മോഷണം നടക്കുമ്പോള്‍ ജോലി സ്ഥലത്തായിരുന്നു. രത്നാകരന്റെ ഭാര്യ മേഘയും കുട്ടികളും അമ്മൂമ്മയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പിന്‍വാതില്‍ തകര്‍ത്ത് അകത്തെത്തിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നു. മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന മേഘയുടെ താലിമാല പൊട്ടിച്ചെടുത്തു.
ഉറക്കമുണര്‍ന്ന മേഘ ബഹളംവെച്ചപ്പോള്‍ കള്ളന് ഓടിരക്ഷപ്പെട്ടു. ഇയാളുടെ കൈയില്‍ കത്തി പോലുള്ള ആയുധമുണ്ടായിരുന്നെന്നും മുഖം മറച്ചിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞു.പരാതിയില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സയന്റിഫിക് സംഘവും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.